ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒരു ഇടവേള വേണോ? ഇൻസ്റ്റഗ്രാം എന്ന മായാലോകം

By AK | March 15, 2024

News Image

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് ഇൻസ്റ്റഗ്രാം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം അതിവേഗം മാറിയിട്ടുണ്ട്, ഇത് കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ടിആർജി ഡാറ്റാസെൻ്റേഴ്സ് നടത്തിയ സർവേയിൽ, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡിലീറ്റാക്കാൻ താൽപര്യപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാമാണ്. ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് സേവനം എങ്ങനെ ഡിലീറ്റ് ചെയ്യാമെന്ന് തിരിഞ്ഞത്.

ഇങ്ങനെ ഡിലീറ്റ് ചെയ്യുവാനുള്ള പ്രധാന കാരണം തെറ്റായിട്ടുള്ള ഇൻഫർമേഷൻ പകരുന്നതും അതുപോലെതന്നെ സോഷ്യൽ മീഡിയ പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നതും ആകുന്നു പല ആൾക്കാരും സോഷ്യൽ മീഡിയ പാർട്ടി കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് അതുപോലെ തന്നെ മിസ്‌ ലീഡിങ് ആയിട്ടുള്ള ഇൻഫർമേഷൻ ഷെയർ ചെയ്യുവാൻ ഉപയോഗിക്കുന്നത് ആണ് സോഷ്യൽ മീഡിയ ഡിലീറ്റ് ചെയ്യുവാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്, അതുപോലെതന്നെ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന പല ആൾക്കാരും തെറ്റായിട്ടുള്ള ഇൻഫർമേഷൻ ഷെയർ ചെയ്യുന്നതിലൂടെ കുട്ടികളുടെ മനസ്സിൽ പല തെറ്റായ ചിന്തകൾ ഉണ്ടാവുകയും പേരൻസിന്റെ ശ്രദ്ധയില്ലാത്തത് കാരണം അവർ വഴിതെറ്റി പോവുകയും ചെയ്യുന്നുണ്ട്

ഇതിൽ വീട്ടുകാർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വച്ചു കഴിഞ്ഞാൽ ചെറിയ കുട്ടികൾക്ക് ഒരിക്കലും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കൊടുക്കരുത് കാരണം അതിൽ തെറ്റായ പല വിവരമുള്ളത് കൊണ്ട് കുട്ടികൾ അത് ശരിയാണെന്ന് വിചാരിക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു , പല സെലിബ്രുകളും ഇതിൽ ഇരയാണ് എന്നതാണ് വാസ്തവം കാരണം പല സെലിബ്രിറ്റികളും ഇതുപോലെ തെറ്റായിട്ടുള്ള വിവരങ്ങൾ ഷെയർ ചെയ്യുകയും മറ്റുള്ളവർ അത് വിശ്വസിക്കുകയും പല കാര്യങ്ങൾക്കും പൈസ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട് ഇതിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പല ആൾക്കാരുടെ പൈസയും അങ്ങനെ പോയിട്ടുണ്ട് അവർ പറയുന്ന കാര്യങ്ങളിൽ എല്ലാം ഇൻവെസ്റ്റ് ചെയ്യുകയും അവർ പറയുന്ന കാര്യങ്ങൾ എല്ലാം വാങ്ങുകയും ചെയ്യുന്നതിലൂടെ ഉപഭോക്തകളുടെ പൈസയാണ് പോകുന്നത്

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വച്ച് കഴിഞ്ഞാൽ ഏതൊരു വീഡിയോ കാണുമ്പോഴും അതിൽ പറയുന്ന കാര്യങ്ങൾ എല്ലാം വാസ്തവമാണോ എന്ന് ശ്രദ്ധിച്ചാൽ മാത്രം മതി അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നതാണ്