മലയാള സിനിമയിൽ ചരിത്രം കുറിച്ച മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും പണംവാരി പടം ആകുന്നു. ട്രേഡ് അനിലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും 50 കോടി രൂപ മഞ്ഞുമ്മൽ നേടി കഴിഞ്ഞു. ആദ്യമായി ഒരു മലയാള സിനിമ തമിഴ്നാട്ടിൽ നിന്ന് 50 കോടി നേടുന്നു എന്ന ഖ്യാതിയും ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിനുണ്ട്.
ലോകമെമ്പാടുമായി 180 കോടിയിലധികം രൂപയാണ് മഞ്ഞുമ്മേൽ ബോയ്സ് നേടിയിരിക്കുന്നത്. ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രമെന്ന നേട്ടം ആഘോഷിച്ചുകൊണ്ട് "എല്ലാവർക്കും സ്നേഹത്തിന് നന്ദി" എന്ന കുറിപ്പോടെ ടീം ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
കേരളത്തില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്സ് കളക്ഷനില്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വൻ നേട്ടമാണ് ഉണ്ടാക്കുന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായിട്ടുണ്ട്. 2018നെയാണ് മറികടന്നായിരുന്നു നേട്ടം. കര്ണാടകതതിലും മികച്ച കുതിപ്പാണ് ചിദംബരത്തിന്റെ ചിത്രം നടത്തുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
മഞ്ചുമ്മേൽ ബോയ്സിൻ്റെ വിജയം മലയാള ചലച്ചിത്ര വ്യവസായത്തിലെ കഴിവുകൾക്കും സർഗ്ഗാത്മകതയ്ക്കും അംഗീകാരം നൽകുകയും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ വ്യാപകമായ പ്രശംസ നേടുകയും ചെയ്തു. ഈ നേട്ടം ഇൻഡസ്ട്രിയിലെ ഒരു ഗെയിം ചേഞ്ചർ എന്ന നിലയിൽ സിനിമയുടെ സ്ഥാനം ഉറപ്പിക്കുകയും ഭാവിയിലെ മലയാള സിനിമകൾക്ക് ഇത് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു.