അമിതഭാരം കേവലം സൗന്ദര്യവർദ്ധക പ്രശ്നമല്ല; പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് ഒരു പ്രധാന അപകട ഘടകമാണ്. അമിതവണ്ണവും അമിതഭാരവും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ചിലതരം ക്യാൻസർ എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധത്തിൻ്റെ ഗുരുത്വാകർഷണത്തിന് അടിവരയിടുന്ന അക്കങ്ങളും സ്ഥിതിവിവരക്കണക്കുകളും നമുക്ക് പരിശോധിക്കാം.
അമിതഭാരം ഒരു സൗന്ദര്യ പ്രശ്നമല്ല പകരം ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നു അമിതഭാരവും പൊണ്ണത്തടിയും ഹൃദ്രോഗം, പ്രമേഹം, ചിലതരം അർബുദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് ഇടയാക്കുന്നു, നിങ്ങൾ അമിതവണ്ണം കുറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന വഴികൾ നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ : ധാരാളം പഴവർഗ്ഗങ്ങൾ കഴിക്കുക പച്ചക്കറികൾ കഴിക്കുക പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഫുഡുകൾ കുറെ കഴിക്കുക ഇലവർഗങ്ങൾ കൂടുതൽ കഴിക്കുക പുറത്തുനിന്നുള്ള ഫുഡ് പരമാവധി ഒഴിവാക്കുക പഞ്ചസാര പരമാവധി ഒഴിവാക്കുക ഓയിൽ അടങ്ങിയിരിക്കുന്ന ഫുഡുകളും പരമാവധി ഒഴിവാക്കുക
പതിവ് വ്യായാമം : അമിതവണ്ണം കുറയ്ക്കുവാൻ ഏറ്റവും നല്ലതാണ് നടത്തവും അതുപോലെതന്നെ ഓട്ടവും രാവിലെയുള്ള സൈക്ലിങ്ങും അതുപോലെതന്നെ സിമ്മിങ് പോലെയുള്ള പ്രവർത്തനങ്ങളും അമിതവണ്ണം കുറയ്ക്കുവാൻ സഹായിക്കുന്നു കൂടാതെ ഈ പറഞ്ഞിരിക്കുന്ന എക്സൈസുകൾ എല്ലാം ചുരുങ്ങിയത് ഒന്നരമണിക്കൂർ എങ്കിലും ചെയ്യുവാൻ ശ്രമിക്കേണ്ടതാണ് അതുപോലെതന്നെ ജിമ്മിൽ ചേർന്ന് വർക്ക് ഔട്ട് ചെയ്യുന്നതെല്ലാം തടി കുറയ്ക്കുവാനും നല്ലൊരു ആരോഗ്യം നിലനിർത്തുവാനും സഹായിക്കുന്നതാണ്
സ്ട്രെസ് നിയന്ത്രിക്കുക നിങ്ങൾക്ക് സ്ട്രെസ് കൂടുതലാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഹോർമോൺ വ്യതിയാനം ഉണ്ടാവുകയും പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും നിങ്ങളെ അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് സ്ട്രെസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുവാൻ സാധ്യതയുണ്ട് ഇത് കാരണം നിങ്ങളുടെ ശരീരം ക്ഷീണിക്കുവാനും അതുപോലെതന്നെ അമിതവണ്ണം വരുവാനും സാധ്യത കൂടുതലാണ് കൂടാതെ സ്ട്രെസ് കുറയ്ക്കുവാൻ വേണ്ടി നിങ്ങൾക്ക് പലതരത്തിലുള്ള വ്യായാമം ചെയ്യുന്നതും യോഗ ചെയ്യുന്നതും മെഡിറ്റേഷൻ ചെയ്യുന്നതെല്ലാം നിങ്ങളെ സ്ട്രെസ് നല്ല രീതിയിൽ നിയന്ത്രിക്കുവാൻ സഹായിക്കുന്നതാണ്
ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക : ശരീരഭാരം കുറയ്ക്കുവാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അതുപോലെതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും നിങ്ങൾ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി സംസാരിക്കുന്നതും അവർ തരുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നതും നല്ലതാണ് , സ്വയം ഒന്നും ചെയ്യാതിരിക്കുക എന്തൊരു കാര്യം സയ്ക്കുമ്പോഴും പ്രൊഫഷണലുമായി സംസാരിക്കുകയും മാർഗ്ഗം നിർദേശങ്ങൾ പിന്തുടരുന്നതും നന്നായിരിക്കും